വേദപുസ്തകത്തില്‍ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം തന്നിരിക്കുന്നത് യോഹ.3:1-21 വരെയുള്ള വാക്യങ്ങളിലാണ്. പരീശന്‍മാരുടെ പ്രമാണിയും യെഹൂദന്‍മാരുടെ ഭരണാധികാരികളില്‍ ഒരുവനുമായിരുന്ന നിക്കോദേമോസ് ഒരു രാത്രിയില്‍ യേശുവിനെ ഒരു ചോദ്യവുമായി സമീപിച്ചു.
യേശു അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇപ്രകാരം പറഞ്ഞു: "ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവ രാജ്യം കാണ്‍മാന്‍ ആര്‍ക്കും കഴികയില്ല..." (വാക്യം 3). അപ്പോള്‍ നിക്കോദേമോസ് യേശുവിനോട്, "മനുഷന്‍ വൃദ്ധനായ ശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു" (വാക്യം 4). "അതിനു യേശു, ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്തിനാലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല. ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചത് ആത്മാവാകുന്നു. നിങ്ങള്‍ പുതുതായി ജനിക്കേണം എന്ന് ഞാന്‍ നിങ്ങളോടു പറകയാല്‍ ആശ്ചര്യപ്പെടരുത് (വാക്യ.5,6,7).
"വീണ്ടും ജനനം" എന്ന ശൈലിയുടെ അക്ഷരാര്‍ത്ഥം "ഉയരത്തില്‍ നിന്ന് ജനിക്കുക" എന്നത്രേ. നിക്കോദേമോസിന് വാസ്തവത്തില്‍ ഒരു ആവശ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിന് ഒരു മാറ്റം ആവശ്യമായിരുന്നു. അദ്ദേഹത്തിന് ഒരു ആത്മീയ രൂപാന്തരീകരണം ആവശ്യമായിരുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരള്‍ക്ക് നിത്യജീവന്‍ സൌജന്യമായി നല്‍കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനമാണ് വീണ്ടും ജനനം എന്നത് (2കൊരി.5:17; തീത്തോ.3:5; 1പത്രോ.1:3; 1യോഹ.2:29; 3:9; 4:7; 5:1-4,18). യോഹ.1:12,13 വായിച്ചാല്‍ യേശുക്രിസ്തു മുഖാന്തരം "വീണ്ടും ജനിച്ച" വ്യക്തി ഒരു "ദൈവ പൈതല്‍" ആയിത്തീരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.
ന്യായമായി ഒരു ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. "ഒരു വ്യക്തിക്ക് വീണ്ടും ജനനം എന്തുകാണ്ടാണ് ആവശ്യമായിരിക്കുന്നത്?" അപ്പൊസ്തലനായ പൌലോസ് എഫെ.2:1 ല്‍ ഇങ്ങനെ പറയുന്നു: "അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളേയും അവന്‍ ഉയിര്‍പ്പിച്ചു". റോമാ ലേഖനം 3:23 ല്‍ അപ്പൊസ്തലന്‍ പറയുന്നത് ശ്രദ്ധിക്കുക. "ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്ത് ദൈവ തേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു". അതുകൊണ്ട് ഒരു വ്യക്തിയുടെ പാപം ക്ഷമിക്കപ്പെട്ട് അവന് ദൈവവുമായി ബന്ധമുള്ളവനായിത്തീരണമെങ്കില്‍ അവന്‍ വീണ്ടും ജനിക്കേണ്ടത് ആവശ്യമാണ്.
അതെങ്ങനെയാണ് സംഭവിക്കുന്നത്? എഫെ.2:8,9 ഇങ്ങനെ പറയുന്നു. "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേ ആകുന്നു". ഒരുവന്‍ രക്ഷിക്കപ്പെടുംബോള്‍, അവന്‍ വീണ്ടും ജനിക്കുന്നു; ആത്മീയമായി പുതുക്കം പ്രാപിക്കുന്നു; അവന്‍ വീണ്ടും ജനനത്താല്‍ ദൈവപൈതലായിത്തീര്‍ന്നിരിക്കുന്നു. ആത്മീയമായി ഒരുവന്‍ വീണ്ടും ജനനം പ്രാപിച്ചു എങ്കില്‍ അവന്‍ മാനവ പാപ പരിഹാരത്തിനായി ക്രൂശില്‍ മരിച്ചുയിര്‍ത്ത ദൈവ പുത്രനായ യേശു ക്രിസ്തുവില്‍ വിശ്വസിച്ച് ആശ്രയിച്ചു എന്നാണ് അതിന്റെ അര്‍ത്ഥം. "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു..." (2കൊരി.5:17).
ഇതുവരെ നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിട്ടില്ലെങ്കില്‍, ഇപ്പോള്‍ ദൈവാത്മാവ് നിങ്ങളുടെ ഹൃദയങ്ങളോട് ഇടപെടുന്നുണ്ടെങ്കില്‍ അവന് ചെവി കൊടുക്കുമോ? നിങ്ങള്‍ വീണ്ടും ജനിക്കേണ്ടത് ആവശ്യമാണ്. ഇപ്പോള്‍ നിങ്ങള്‍ മാനസാന്തരത്തിന്റെ പ്രാര്‍ത്ഥന പ്രര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായിത്തീരാനൊക്കും. "അവനെ കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവ മക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചത്" (യോഹ. 1:12.13).
ഇപ്പോള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് വീണ്ടും ജനനത്തിന്റെ അനുഭവം കരസ്തമാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ശ്രദ്ധിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിനക്കെതിരായി പാപം ചെയ്തതിനാല്‍ ശിക്ഷാര്‍ഹനാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ക്രിസ്തു എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചതിനാല്‍ അവനിലുള്ള വിശ്വാസം മൂലം എനിക്ക് പപക്ഷമ ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ പാപവഴികളെ വിട്ട് വീണ്ടും ജനനത്തിനായി നിങ്കലേക്ക് തിരിയുന്നു. എന്നെ നിന്റെ പൈതലാക്കിത്തീര്‍ക്കണമേ. പ്രാര്‍ത്ഥന കേട്ടതിന് നന്ദി. വീണ്ടും ജനനത്തിനായും നിത്യജീവനായും സ്തോത്രം. യേശു കര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍.