അപ്പോ.പ്രവ.13:38 ഇങ്ങനെ പറയുന്നു. "സഹോദരന്‍മാരേ, ഇവന്‍മൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും..."
പാപക്ഷമ എന്നാല്‍ എന്താണ്? എനിക്കതിന്റെ ആവശ്യം എന്താണ്?
ക്ഷമ എന്ന വാക്കിന്റെ അര്‍ത്ഥം മാപ്പു നല്‍കുക, പൊറുക്കുക, പഴയത് ഓര്‍ക്കാതിരിക്കുക എന്നൊക്കെയാണ്. നാം ആരോടെങ്കിലും തെറ്റുചെയ്താല്‍ അവരുമായി നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുവാന്‍ നാം മാപ്പപേക്ഷിക്കാറുണ്ട്. ക്ഷമിക്കപ്പെടുന്ന ആള്‍ അതിനു യോഗ്യരായതുകൊണ്ടല്ല അവര്‍ക്ക് ക്ഷമ ലഭിക്കുന്നത്. തെറ്റു ചെയ്യുന്ന ആരും ക്ഷമിക്കപ്പെടുവാന്‍ യോഗ്യരല്ലല്ലൊ. ക്ഷമ എന്നത് സ്നേഹത്തിന്റേയും, ദയയുടേയും, കൃപയുടേയും പ്രവൃത്തിയാണ്. തെറ്റു ചെയ്ത ഒരു വ്യക്തിക്കെതിരായി ഏതെങ്കിലും മന്‍സ്സില്‍ വെച്ചുപുലര്‍ത്താതിരിക്കുന്നതാണ് ക്ഷമ.
നാമെല്ലാവരും ദൈവത്തില്‍ നിന്ന് ക്ഷമ പ്രാപിക്കേണ്ടവരാണെന്ന് സത്യവേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. കാരണം നാമെല്ലാവരും ദൈവത്തിനെതിരായി പാപം ചെയ്തിട്ടുള്ളവരാണ്. സഭാപ്രസംഗി 7:20 ഇങ്ങനെ പരയുന്നു:"പാപം ചെയ്യാതെ നന്‍മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില്‍ ഇല്ല". വീണ്ടും 1യോഹ.1:8 പറയുന്നത് ശ്രദ്ധിക്കുക. "നമുക്ക് പാപം ഇല്ല എന്ന് നാം പറയുന്നു എങ്കില്‍ നാം നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി". ആത്യന്തികമായി എല്ലാ പാപവും ദൈവത്തോടുള്ള നമ്മുടെ ആജ്ഞാലംഘനമാണ് (സങ്കീ.51:4). അതുകൊണ്ട് എങ്ങനെയെങ്കിലും നാം ദൈവത്തില്‍ നിനന്ം ക്ഷമ പ്രാപിച്ചെങ്കിലേ മതിയാകയുള്ളൂ. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിത്യത മുഴുവനും നാം പാപത്തിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും (മത്താ.25:46; യോഹ.3:36).
പാപക്ഷമ - അതെങ്ങനെ എനിക്ക് ലഭിക്കും?
ഭാഗ്യമെന്നുപറയട്ടെ. ദൈവം സ്നേഹനിധിയും കരുണാസംബന്നനും ആയതുകൊണ്ട് നമ്മുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ അവന്‍ സന്നദ്ധനായിരിക്കയാണ്. 2പത്രോ.3:9 ഇങ്ങനെ പറയുന്നു. "ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ച് നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളൂ." നമ്മോടു ക്ഷമിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നതുകൊണ്ട് അതിനായി ഒരു വഴിയും അവന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ പാപത്തിന് നീതിയായി നമുക്ക് ലഭിക്കേണ്ട ശിക്ഷ മരണം മാത്രമാണ്. റോമ.6:23 ഇങ്ങനെ ആരംഭിക്കുന്നു. "പാപത്തിന്റെ ശംബളം മരണമത്രെ.". നമ്മുടെ പാപം കൊണ്ട് നാം നമുക്കായി സംബാദിച്ചത് നിത്യ മരണം മാത്രമാണ്. എന്നാല്‍ ദൈവം തന്റെ അനാദി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യേശുക്രിസ്തു എന്ന ഒരു മനുഷനായി ഈ ലോകത്തില്‍ വന്നുപിറന്ന് കാല്‍വറിയിലെ ക്രൂശില്‍ മരിച്ച് പാപത്തിന്റെ ശംബളം കൊടുത്തു തീര്‍ത്തു (യോഹ.1:1,14). 2കൊരി.5:21 ഈ സത്യം നമ്മെ പഠിപ്പിക്കുന്നു. "പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവന്‍ നമുക്കുവേണ്ടി പാപം ആക്കി." യേശു ക്രൂശില്‍ മരിച്ചത് നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ടായിരുന്നു! അവന്‍ ദൈവമായിരുന്നതിനാല്‍ അവന്റെ മരണം സര്‍വ ലോകത്തിന്റെയും പാപക്ഷമക്ക് നിദാനമായിത്തീര്‍ന്നു. 1യോഹ.2:2 ഇങ്ങനെ പ്രസ്താവിക്കുന്നു: "അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്റെ പാപത്തിനും തന്നെ."
യേശു മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് പാപത്തിന്റേയും മരണത്തിന്റേയും മേല്‍ തനിക്കുള്ള അധികാരത്തെ വിളംബരപ്പെടുത്തി (1കൊരി.15:1-28). ദൈവത്തിന് സ്തോത്രം. യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ റോമ.6:23 ന്റെ രണ്ടാം പകുതി സാദ്ധ്യമായിത്തീര്‍ന്നു, "ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ".
നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?
എന്തു ചെയ്തിട്ടും മാറ്റാനാവാത്ത ഒരു കുറ്റബോധം നിങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നുണ്ടോ? കര്‍ത്തവായ യേശുക്രിസ്തുവില്‍ നിങ്ങളുടെ വിശ്വാസം അര്‍പ്പിക്കുമെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭ്യമാകും. എഫേ.1:7 ഇങ്ങനെ പറയുന്നു, "അവനാല്‍ നമുക്ക് അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പുണ്ട്". യേശുകര്‍ത്തവ് നമ്മുടെ പാപക്കടം കൊടുത്തു തീര്‍ത്തതുകൊണ്ട് ഇന്ന് നാം ക്ഷമിക്കപ്പെടാനൊക്കും. നാം ചെയ്യേണ്ട ഒരേ ഒരു കാര്യം യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചു എന്ന വിശ്വാസത്തോടുകൂടി ദൈവത്തോട് അപേക്ഷിക്ക മാത്രം മതി - അവന്‍ നിങ്ങളോട് ക്ഷമിക്ക തന്നേ ചെയ്യും! യോഹ.3:16-17 ലാണ് ഈ അത്ഭുത സത്യം അടങ്ങിയിരിക്കുന്നത്. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടേണ്ടതിനത്രേ".
പാപക്ഷമ - അത് അത്ര കണ്ട് എളുപ്പമാണോ?
അത് വളരെ എളൂപ്പം തന്നെ. നിങ്ങള്‍ക്ക് ഒരിക്കലും പാപക്ഷമ സംബാദിക്കുവാന്‍ കഴികയില്ല. ദൈവത്തില്‍ നിന്ന് ക്ഷമ പ്രാപിക്കുവാന്‍ നിങ്ങള്‍ ദൈവത്തിന് ഒന്നും കൊടുക്കുവാനും സാധിക്കയില്ല. ദൈവത്തിന്റെ കൃപയാല്‍ അത് വിശ്വാസത്താല്‍ സൌജന്യമായി സ്വീകരിക്കുവാനേ കഴികയുള്ളൂ. യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷിതാവായി സ്വീകരിച്ച് പാപക്ഷമ കൈവരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ പ്രാര്‍ത്ഥന അതിനുപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രകഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ പാപം ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. യേശുകര്‍തതാ്വ് എന്റെ പാപപരിഹാരത്തിനായി മരിച്ചുയിര്‍ത്ത് രക്ഷാമാര്‍ഗ്ഗം സാദ്ധ്യമാക്കി എന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ എന്നോട് ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കി മാറ്റേണമേ. പാപക്ഷമക്കായി സ്തോത്രം. പ്രാര്‍ത്ഥന കേട്ടതിന് നന്ദി. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍."