വേദപുസ്തകത്തില്‍ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം തന്നിരിക്കുന്നത് യോഹ.3:1-21 വരെയുള്ള വാക്യങ്ങളിലാണ്. പരീശന്മാരുടെ പ്രമാണിയും യെഹൂദന്മാരുടെ ഭരണാധികാരികളില്‍ ഒരുവനുമായിരുന്ന നിക്കോദേമോസ് ഒരു രാത്രിയില്‍ യേശുവിനെ ഒരു ചോദ്യവുമായി സമീപിച്ചു.
യേശു അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇപ്രകാരം പറഞ്ഞു: "ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവ രാജ്യം കാണ്മാന് ആര്‍ക്കും കഴികയില്ല..." (വാക്യം 3). അപ്പോള്‍ നിക്കോദേമോസ് യേശുവിനോട്, "മനുഷന് വൃദ്ധനായ ശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു" (വാക്യം 4). "അതിനു യേശു, ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്തിനാലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന് ആര്‍ക്കും കഴികയില്ല. ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചത് ആത്മാവാകുന്നു. നിങ്ങള്‍ പുതുതായി ജനിക്കേണം എന്ന് ഞാന്‍ നിങ്ങളോടു പറകയാല്‍ ആശ്ചര്യപ്പെടരുത് (വാക്യ.5,6,7).
"വീണ്ടും ജനനം" എന്ന ശൈലിയുടെ അക്ഷരാര്‍ത്ഥം "ഉയരത്തില്‍ നിന്ന് ജനിക്കുക" എന്നത്രേ. നിക്കോദേമോസിന് വാസ്തവത്തില്‍ ഒരു ആവശ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിന് ഒരു മാറ്റം ആവശ്യമായിരുന്നു. അദ്ദേഹത്തിന് ഒരു ആത്മീയ രൂപാന്തരീകരണം ആവശ്യമായിരുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരള്‍ക്ക് നിത്യജീവന് സൌജന്യമായി നല്കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനമാണ് വീണ്ടും ജനനം എന്നത് (2കൊരി.5:17; തീത്തോ.3:5; 1പത്രോ.1:3; 1യോഹ.2:29; 3:9; 4:7; 5:1-4,18). യോഹ.1:12,13 വായിച്ചാല്‍ യേശുക്രിസ്തു മുഖാന്തരം "വീണ്ടും ജനിച്ച" വ്യക്തി ഒരു "ദൈവ പൈതല്‍" ആയിത്തീരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.
ന്യായമായി ഒരു ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. "ഒരു വ്യക്തിക്ക് വീണ്ടും ജനനം എന്തുകാണ്ടാണ് ആവശ്യമായിരിക്കുന്നത്?" അപ്പൊസ്തലനായ പൌലോസ് എഫെ.2:1 ല്‍ ഇങ്ങനെ പറയുന്നു: "അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളേയും അവന് ഉയിര്‍പ്പിച്ചു". റോമാ ലേഖനം 3:23 ല്‍ അപ്പൊസ്തലന് പറയുന്നത് ശ്രദ്ധിക്കുക. "ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്ത് ദൈവ തേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു". അതുകൊണ്ട് ഒരു വ്യക്തിയുടെ പാപം ക്ഷമിക്കപ്പെട്ട് അവന് ദൈവവുമായി ബന്ധമുള്ളവനായിത്തീരണമെങ്കില്‍ അവന് വീണ്ടും ജനിക്കേണ്ടത് ആവശ്യമാണ്.
അതെങ്ങനെയാണ് സംഭവിക്കുന്നത്? എഫെ.2:8,9 ഇങ്ങനെ പറയുന്നു. "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേ ആകുന്നു". ഒരുവന് രക്ഷിക്കപ്പെടുംബോള്, അവന് വീണ്ടും ജനിക്കുന്നു; ആത്മീയമായി പുതുക്കം പ്രാപിക്കുന്നു; അവന് വീണ്ടും ജനനത്താല്‍ ദൈവപൈതലായിത്തീര്ന്നിരിക്കുന്നു. ആത്മീയമായി ഒരുവന് വീണ്ടും ജനനം പ്രാപിച്ചു എങ്കില്‍ അവന് മാനവ പാപ പരിഹാരത്തിനായി ക്രൂശില്‍ മരിച്ചുയിര്‍ത്ത ദൈവ പുത്രനായ യേശു ക്രിസ്തുവില്‍ വിശ്വസിച്ച് ആശ്രയിച്ചു എന്നാണ് അതിന്റെ അര്‍ത്ഥം. "ഒരുവന് ക്രിസ്തുവിലായാല്‍ അവന് പുതിയ സൃഷ്ടി ആകുന്നു..." (2കൊരി.5:17).
ഇതുവരെ നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിട്ടില്ലെങ്കില്‍, ഇപ്പോള്‍ ദൈവാത്മാവ് നിങ്ങളുടെ ഹൃദയങ്ങളോട് ഇടപെടുന്നുണ്ടെങ്കില്‍ അവന് ചെവി കൊടുക്കുമോ? നിങ്ങള്‍ വീണ്ടും ജനിക്കേണ്ടത് ആവശ്യമാണ്. ഇപ്പോള്‍ നിങ്ങള്‍ മാനസാന്തരത്തിന്റെ പ്രാര്‍ത്ഥന പ്രര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായിത്തീരാനൊക്കും. "അവനെ കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവ മക്കള്‍ ആകുവാന്‍ അവന് അധികാരം കൊടുത്തു. അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചത്" (യോഹ. 1:12.13).
ഇപ്പോള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് വീണ്ടും ജനനത്തിന്റെ അനുഭവം കരസ്തമാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഇതാ ഒരു മാതൃകാ പ്രാര്‍ത്ഥന. ശ്രദ്ധിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിനക്കെതിരായി പാപം ചെയ്തതിനാല്‍ ശിക്ഷാര്‍ഹനാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ക്രിസ്തു എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചതിനാല്‍ അവനിലുള്ള വിശ്വാസം മൂലം എനിക്ക് പപക്ഷമ ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ പാപവഴികളെ വിട്ട് വീണ്ടും ജനനത്തിനായി നിങ്കലേക്ക് തിരിയുന്നു. എന്നെ നിന്റെ പൈതലാക്കിത്തീര്ക്കണമേ. പ്രാര്‍ത്ഥന കേട്ടതിന് നന്ദി. വീണ്ടും ജനനത്തിനായും നിത്യജീവനായും സ്തോത്രം. യേശു കര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍.
വചനം
Wednesday, September 22, 2010
വീണ്ടും ജനിച്ച ദൈവപൈതല്‍ ആയിത്തീരുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?
Tuesday, September 21, 2010
എനിക്ക് ദൈവത്തില്‍ നിന്ന് പാപക്ഷമ എങ്ങനെ കൈപ്പറ്റാം?
അപ്പോ.പ്രവ.13:38 ഇങ്ങനെ പറയുന്നു. "സഹോദരന്മാരേ, ഇവന്മൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും..."
പാപക്ഷമ എന്നാല്‍ എന്താണ്? എനിക്കതിന്റെ ആവശ്യം എന്താണ്?
ക്ഷമ എന്ന വാക്കിന്റെ അര്‍ത്ഥം മാപ്പു നല്‍കുക, പൊറുക്കുക, പഴയത് ഓര്‍ക്കാതിരിക്കുക എന്നൊക്കെയാണ്. നാം ആരോടെങ്കിലും തെറ്റുചെയ്താല്‍ അവരുമായി നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുവാന്‍ നാം മാപ്പപേക്ഷിക്കാറുണ്ട്. ക്ഷമിക്കപ്പെടുന്ന ആള് അതിനു യോഗ്യരായതുകൊണ്ടല്ല അവര്‍ക്ക് ക്ഷമ ലഭിക്കുന്നത്. തെറ്റു ചെയ്യുന്ന ആരും ക്ഷമിക്കപ്പെടുവാന്‍ യോഗ്യരല്ലല്ലൊ. ക്ഷമ എന്നത് സ്നേഹത്തിന്റേയും, ദയയുടേയും, കൃപയുടേയും പ്രവൃത്തിയാണ്. തെറ്റു ചെയ്ത ഒരു വ്യക്തിക്കെതിരായി ഏതെങ്കിലും മന്സ്സില് വെച്ചുപുലര്ത്താതിരിക്കുന്നതാണ് ക്ഷമ.
നാമെല്ലാവരും ദൈവത്തില്‍ നിന്ന് ക്ഷമ പ്രാപിക്കേണ്ടവരാണെന്ന് സത്യവേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. കാരണം നാമെല്ലാവരും ദൈവത്തിനെതിരായി പാപം ചെയ്തിട്ടുള്ളവരാണ്. സഭാപ്രസംഗി 7:20 ഇങ്ങനെ പരയുന്നു:"പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില്‍ ഇല്ല". വീണ്ടും 1യോഹ.1:8 പറയുന്നത് ശ്രദ്ധിക്കുക. "നമുക്ക് പാപം ഇല്ല എന്ന് നാം പറയുന്നു എങ്കില്‍ നാം നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി". ആത്യന്തികമായി എല്ലാ പാപവും ദൈവത്തോടുള്ള നമ്മുടെ ആജ്ഞാലംഘനമാണ് (സങ്കീ.51:4). അതുകൊണ്ട് എങ്ങനെയെങ്കിലും നാം ദൈവത്തില്‍ നിനന്ം ക്ഷമ പ്രാപിച്ചെങ്കിലേ മതിയാകയുള്ളൂ. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിട്ടില്ലെങ്കില് നിത്യത മുഴുവനും നാം പാപത്തിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും (മത്താ.25:46; യോഹ.3:36).
പാപക്ഷമ - അതെങ്ങനെ എനിക്ക് ലഭിക്കും?
ഭാഗ്യമെന്നുപറയട്ടെ. ദൈവം സ്നേഹനിധിയും കരുണാസംബന്നനും ആയതുകൊണ്ട് നമ്മുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ അവന് സന്നദ്ധനായിരിക്കയാണ്. 2പത്രോ.3:9 ഇങ്ങനെ പറയുന്നു. "ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന് ഇച്ഛിച്ച് നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളൂ." നമ്മോടു ക്ഷമിക്കുവാന്‍ അവന് ആഗ്രഹിക്കുന്നതുകൊണ്ട് അതിനായി ഒരു വഴിയും അവന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ പാപത്തിന് നീതിയായി നമുക്ക് ലഭിക്കേണ്ട ശിക്ഷ മരണം മാത്രമാണ്. റോമ.6:23 ഇങ്ങനെ ആരംഭിക്കുന്നു. "പാപത്തിന്റെ ശംബളം മരണമത്രെ.". നമ്മുടെ പാപം കൊണ്ട് നാം നമുക്കായി സംബാദിച്ചത് നിത്യ മരണം മാത്രമാണ്. എന്നാല്‍ ദൈവം തന്റെ അനാദി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യേശുക്രിസ്തു എന്ന ഒരു മനുഷനായി ഈ ലോകത്തില്‍ വന്നുപിറന്ന് കാല്‍വറിയിലെ ക്രൂശില്‍ മരിച്ച് പാപത്തിന്റെ ശംബളം കൊടുത്തു തീര്‍ത്തു (യോഹ.1:1,14). 2കൊരി.5:21 ഈ സത്യം നമ്മെ പഠിപ്പിക്കുന്നു. "പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവന് നമുക്കുവേണ്ടി പാപം ആക്കി." യേശു ക്രൂശില്‍ മരിച്ചത് നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ടായിരുന്നു! അവന് ദൈവമായിരുന്നതിനാല്‍ അവന്റെ മരണം സര്‍വ ലോകത്തിന്റെയും പാപക്ഷമക്ക് നിദാനമായിത്തീര്‍ന്നു. 1യോഹ.2:2 ഇങ്ങനെ പ്രസ്താവിക്കുന്നു: "അവന് നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്റെ പാപത്തിനും തന്നെ."
യേശു മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് പാപത്തിന്റേയും മരണത്തിന്റേയും മേല്‍ തനിക്കുള്ള അധികാരത്തെ വിളംബരപ്പെടുത്തി (1കൊരി.15:1-28). ദൈവത്തിന് സ്തോത്രം. യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ റോമ.6:23 ന്റെ രണ്ടാം പകുതി സാദ്ധ്യമായിത്തീര്ന്നു, "ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന് തന്നെ".
നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?
എന്തു ചെയ്തിട്ടും മാറ്റാനാവാത്ത ഒരു കുറ്റബോധം നിങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നുണ്ടോ? കര്‍ത്തവായ യേശുക്രിസ്തുവില്‍ നിങ്ങളുടെ വിശ്വാസം അര്‍പ്പിക്കുമെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭ്യമാകും. എഫേ.1:7 ഇങ്ങനെ പറയുന്നു, "അവനാല്‍ നമുക്ക് അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പുണ്ട്". യേശുകര്‍ത്തവ് നമ്മുടെ പാപക്കടം കൊടുത്തു തീര്‍ത്തതുകൊണ്ട് ഇന്ന് നാം ക്ഷമിക്കപ്പെടാനൊക്കും. നാം ചെയ്യേണ്ട ഒരേ ഒരു കാര്യം യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചു എന്ന വിശ്വാസത്തോടുകൂടി ദൈവത്തോട് അപേക്ഷിക്ക മാത്രം മതി - അവന് നിങ്ങളോട് ക്ഷമിക്ക തന്നേ ചെയ്യും! യോഹ.3:16-17 ലാണ് ഈ അത്ഭുത സത്യം അടങ്ങിയിരിക്കുന്നത്. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടേണ്ടതിനത്രേ".
പാപക്ഷമ - അത് അത്ര കണ്ട് എളുപ്പമാണോ?
അത് വളരെ എളൂപ്പം തന്നെ. നിങ്ങള്‍ക്ക് ഒരിക്കലും പാപക്ഷമ സംബാദിക്കുവാന് കഴികയില്ല. ദൈവത്തില്‍ നിന്ന് ക്ഷമ പ്രാപിക്കുവാന്‍ നിങ്ങള്‍ ദൈവത്തിന് ഒന്നും കൊടുക്കുവാനും സാധിക്കയില്ല. ദൈവത്തിന്റെ കൃപയാല്‍ അത് വിശ്വാസത്താല്‍ സൌജന്യമായി സ്വീകരിക്കുവാനേ കഴികയുള്ളൂ. യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷിതാവായി സ്വീകരിച്ച് പാപക്ഷമ കൈവരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ പ്രാര്‍ത്ഥന അതിനുപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രകഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ പാപം ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. യേശുകര്തതാ്വ് എന്റെ പാപപരിഹാരത്തിനായി മരിച്ചുയിര്‍ത്ത് രക്ഷാമാര്‍ഗ്ഗം സാദ്ധ്യമാക്കി എന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ എന്നോട് ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കി മാറ്റേണമേ. പാപക്ഷമക്കായി സ്തോത്രം. പ്രാര്‍ത്ഥന കേട്ടതിന് നന്ദി. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍."

നിങ്ങള്‍ക്ക് നിത്യജീവന് ഉണ്ടോ?
വിശുദ്ധ വേദപുസ്തകം നിത്യജീവങ്കലേക്കുള്ള വഴി വ്യക്തമായി കാണിക്കുന്നു. ആദ്യമായി നാം ദൈവത്തിനെതിരായി പാപം ചെയ്തിട്ടുണ്ട് എന്ന് സമ്മതിക്കണം. എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു എന്ന് വേദപുസ്തകം പറയുന്നു (റോമ.3:23). നാമെല്ലാവരും ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്ത് ദൈവീക ശിക്ഷക്ക് അര്‍ഹരായിത്തീര്‍ന്നു. . എല്ലാ പാപങ്ങളും നിത്യനായ ദൈവത്തിന് എതിരായിട്ടുള്ളതുകൊണ്ട് ശിക്ഷയും നിത്യമായതാണ്. പാപത്തിന് ശംബളം മരണമത്രെ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന് തന്നെ (റോമ.6:23).
എന്നാല്‍ പാപരഹിതനും ദൈവപുത്രനുമായ യേശുക്രിസ്തു നമ്മുടെ പാപ പരിഹാരത്തിനായി മരിച്ചു (1പത്രോ.2:22; യോഹ.1:1,14). "ക്രിസ്തുവോ, നാം പാപികളായിരിക്കുംബോള്‍ത്തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു" (റോമ.5:8). നമ്മുടെ പാപങ്ങളെ വഹിച്ച് ക്രിസ്തു ക്രൂശിലാണ് മരിച്ചത് (2കൊരി.5:21; യോഹ.19:31-42). അവന് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു് പാപത്തിന്മേലും മരണത്തിന്മേലും ഉള്ള തന്റെ അധികാരത്തെ തെളിയിച്ചു (1കൊരി.15:1-4). അവന് മരിച്ചവരുടെ ഇടയില്‍ നിന്നുള്ള യേശുവിന്റെ പുനരുത്ഥാനത്താല്‍ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശക്കായി...വീണ്ടും ജനിപ്പിച്ചിരിക്കുന്നു (1പത്രോ.1:3-4).
വിശ്വാസത്താല്‍ നാം പാപത്തെ വിട്ടു ക്രിസ്തുവിങ്കലേക്ക് രക്ഷക്കായി തിരിയണം (പ്രവ.3:19). അവന് നമുക്കായിട്ടാണ് മരിച്ചതെന്ന് വിശ്വസിച്ച് അവനെ ശരണപ്പെടുമെങ്കില് നമുക്ക് പാപക്ഷമയും നിത്യജീവനും ലഭ്യമാകും. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (യോഹ.3:16). യേശുവിനെ കര്‍ത്താവ് എന്ന് വായികൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്ത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും (റോമ.10:9). ക്രിസ്തുവിന്റെ ക്രൂശിലെ രക്ഷണ്യ വേലയിലുള്ള വിശ്വാസം മാത്രമാണ് നിത്യജീവനിലേക്കുള്ള ഏക വഴി! "കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല: ദൈവത്തിന്റെ ദാനമത്രെ ആകുന്നു. ആരും പ്രശംസിക്കാതിരുപ്പാന്‍ പ്രവര്‍ത്തികളും കാരണമല്ല (എഫെ.2:8,9).
നിങ്ങള്‍ക്ക് കര്‍ത്താവായ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഈ പ്രാര്‍ത്ഥന ഉപയോഗിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു വഴി മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിനക്കെതിരായി പാപം ചെയ്തിട്ടുണ്ടെന്നും ഞാന്‍ ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ് എനിക്കായി മരിച്ചെന്നും അവനിലുള്ള് വിശ്വാസത്താല്‍ നിത്യജീവന് സൌജന്യമായി ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്തവേ, എന്നോടു ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായും ഈ അത്ഭുത രക്ഷക്കായും നന്ദി. പുത്രന്റെ നാമത്തില്‍ തന്നെ, പിതാവേ. ആമേന്‍
Subscribe to:
Comments (Atom)